മാഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ 113-മത് വാര്‍ഷികാഘോഷം മോന്‍സ് ജോസഫ് എംഎല്‍എ ഉ്ദഘാടനം ചെയ്തു. സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന ക്ലാസ് റൂമിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണോദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് മനു കെ തങ്കപ്പന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗം ചാക്കോ മത്തായി, ജൈനി തോമസ്, സിആര്‍ ഹണി, മജ്ഞു അനില്‍, അജിത് ഉണ്ണികൃഷ്ണന്‍, എആര്‍ ലേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ.സി അജിതകുമാരിയ്ക്ക് യാത്രയയപ്പ് നല്കി.
0 Comments