മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വഴിയിടം വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. എം.സി റോഡിനോടു ചേര്‍ന്ന് കുര്യനാട് നിര്‍മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മലാ ദിവാകരന്‍ അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ തുളസിദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments