കേരള കോണ്‍ഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ ഓമന വാവ അനുസ്മരണ സമ്മേളനം കടുത്തുരുത്തിയില്‍ നടന്നു. മുന്‍ ജില്ലാ കൗണ്‍സിലംഗവും, പഞ്ചായത്തംഗവുമായിരുന്നു ഓമന വാവ. മാന്നാര്‍ ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം വാര്‍ഡ് പ്രസിഡന്റ് ജെറി പനയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എംഎല്‍എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, സ്റ്റീഫന്‍ പാറാവാലേി, നോബി മുണ്ടക്കല്‍, എം.ഐ ശശിധരന്‍, ജോസ് തോമസ്, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments