മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ സമ്പൂര്‍ണ അവയവദാന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തില്‍ 100 പേരുടെ അവയവദാന സമ്മതപത്രം നല്കിക്കൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍ സമ്മതപത്രങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.പി ജയകുമാറിന് കൈമാറി. കേരള സര്‍ക്കാരിന്റെ മൃതസജ്ഞീവനി പദ്ധതിയുമായി സഹകരിച്ച് അവയവദാന സമ്മതപത്രം നല്കുന്ന എല്ലാവര്‍ക്കും ഡോണര്‍ കാര്‍ഡുകള്‍ ലഭ്യമാക്കും. മൃതസജ്ഞീവനി പദ്ധതിവിജയിപ്പിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഡോ കെ.പി ജയകുമാര്‍ പറഞ്ഞു. ജില്ലാ കോര്‍ഡിനേറ്റര്‍ ജിമ്മി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, പഞ്ചായത്ത് അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷാ രാജു,. എം.എല്‍ സന്തോഷ്‌കുമാര്‍, സിറിയക് മാത്യു, പ്രസീദ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
1 Comments
1XBet
ReplyDeleteBetting in India. It can casinosites.one be great 1xbet korean to find the most popular brands, especially ones that kadangpintar offer betting on sports such as football, tennis, Rating: 1/10 · Review by 출장샵 Riku VihreasaariWhere can I find 1xbet?Where goyangfc can I find 1xbet betting?