Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശതാബ്ധി ആഘോഷം



പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ധി ആഘോഷപരിപാടികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വ്വഹിക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ്ജ് വഞ്ചിപ്പുരയ്ക്കല്‍ അദ്ധ്യക്ഷനായിരിക്കും. പാലാ രൂപതാ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഫാദര്‍ ബര്‍ക്കുമാന്‍സ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തും. തോമസ് ചാഴികാടന്‍ എം.പി, മാണി സി കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ആനന്ദ് ചെറുവള്ളി, സ്മിതാ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ജോര്‍ജ്ജ് വഞ്ചിപ്പുരയ്ക്കല്‍, പ്രിന്‍സിപ്പല്‍ സണ്ണി ജോസഫ്, ഹെഡ്മാസ്റ്റര്‍ അനില്‍ സെബാസ്റ്റ്യന്‍, ജെയിംസ് അഗസ്റ്റ്യന്‍, സോണി മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments