അതിരമ്പുഴ ശ്രീകണ്ഠമംഗലം ഗവ എല്‍പി സ്‌കൂളിന്റെ 60-മത് വാര്‍ഷിക ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ് അധ്യക്ഷനായിരുന്നു. ഫാ എബ്രഹാം ധര്‍മ്മശേരി അനുഗ്രഹപ്രഭാഷണം നടത്തി. സ്‌കൂളിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥി പ്രതിനിധികളെ യോഗത്തില്‍ ആദരിച്ചു. പഞ്ചായത്ത് അംഗം അശ്വതിമോള്‍, ഹെഡ്മിസ്ട്രസ് ആനിയമ്മ എബ്രഹാം, പിടിഎ പ്രസിഡന്റ് തോമസ് സേവ്യര്‍, ലീന കെ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments