Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു



കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. 44 സീനിയര്‍ കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. മരങ്ങാട്ടുപിള്ളി എസ്എച്ച്ഒ അജേഷ്‌കുമാര്‍ സല്യൂട്ട് സ്വീകരിച്ചു. എജ്യൂക്കേഷണല്‍ ട്രസ്റ്റ് പ്രസിഡന്റ് അനിയന്‍ തലയാറ്റുംപള്ളില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാരായണന്‍ നമ്പൂതിരി, ഹെഡ്മിസ്ട്രസ് കെഎന്‍ സിന്ധു, പിടിഎ പ്രസിഡന്റ് ബിനീഷ് ഭാസ്‌കര്‍, സിപിഒ സന്തോഷ്‌കുമാര്‍, വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.സി.പി.ഒ പാര്‍വ്വതി കൃഷ്ണ, ലക്ഷ്മിപ്രിയ, ശിവാനി റാം തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments