സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിമുക്ത ക്യാമ്പെയിന്‍ പാലാ സെന്റ്‌തോമസ് കോളേജില്‍ നടന്നു. എന്‍.സി.സി നേവല്‍ വിംഗിന്റെയും, ജനമൈത്രി പോലീസ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാണി സി കാപ്പന്‍ എം.എല്‍.എ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ റവ ഡോ ജെയിംസ് ജോണ്‍ മംഗലത്ത് അദ്ധ്യക്ഷനായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ഡോ അനീഷ് സിറിയക്, ടോണി കവിയില്‍, ബിബിന്‍ രാജ്, സ്‌നേഹ എം പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബെന്നി സെബാസ്റ്റ്യന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.
0 Comments