എസ്എസ്എല്‍സി പരീക്ഷയുടെ സമാപനദിവസം കഴിഞ്ഞദിവസം വരെ ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടിവന്നത് സഹപാഠികളെ ദുഖാര്‍ത്തരാക്കി. മീനച്ചിലാറ്റിലെ പുന്നത്തുറ പള്ളിക്കുന്ന് കടവില്‍ മുങ്ങിമരിച്ച അമല്‍ ലിജോ ജോര്‍ജ്ജിനാണ് ഏറ്റുമാനൂര്‍ ഗവ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിറകണ്ണുകളോടെ യാത്രാമൊഴിയേകിയത്. അമല്‍ ഉള്‍പ്പെടെ 5 വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയിരുന്നത്. അമലിന്റെ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് സിനിമോള്‍, നഗരസഭാംഗം ഡോ എസ് ബീന തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു.
0 Comments