കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ. സില്‍വര്‍ ലൈന്‍ പോലുള്ള വിനാശകരമായ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 7ന് കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ നടക്കുമെന്നും അനൂപ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 292 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പാര്‍ട്ടി ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍, കെആര്‍ ഗിരിജന്‍, രാജു പാണിലിക്യം, റജി ജോര്‍ജ്ജ്, സുരേഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
0 Comments