ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി ബസ് മിനിവാനിലിടിച്ച് അപകടം. ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ വാനില്‍ തട്ടിയാണ് അപകടം. മുന്നോട്ടു പോയ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വശം വാനിലിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
0 Comments