കുറുപ്പുന്തറ ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ ശനിഗ്രഹ സംക്രമപൂജയും ആചാര്യ സ്വീകരണവും നടന്നു. ആചാര്യ സ്വീകരണത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട് നടന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാമേശ്വരം മഹാമണ്ഡലേശ്വര്‍ ആത്മസിദ്ധര്‍ ലക്ഷ്മി അമ്മ അനുഗ്രഹപ്രഭാഷണം നടത്തി. ചലച്ചിത്രതാരം ഗിന്നസ് പക്രു മുഖ്യാതിഥിയായിരുന്നു. ഡോ ടിഎസ് വിനീത് ഭട്ടതിരി, പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, പിഎസ് പ്രസാദ്, മഹാളാമണി തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹാഗണപതി ഹോമം, നവഗ്രഹ പൂജ, മഹാശനീശ്വര ഹോമം എന്നിവയും നടന്നു.
0 Comments