ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുങ്കല്‍ മാര്‍ ശ്‌ളീവ കോംപ്ലക്‌സിന് സമീപം റോഡരികില്‍ രൂപപ്പെട്ട കുഴി അപകടഭീഷണിയാവുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴിയില്‍ ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പ്പെടാനുള്ള സാധ്യതയാണുള്ളത്. വ്യാപാരികള്‍ ഇവിടെ അപകടസൂചന നല്‍കിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളില്‍ റോഡിനോട് ചേര്‍ന്ന് വെള്ളക്കെട്ട് അപകടം വിളിച്ചുവരുത്തുകയാണ്. മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. തിരക്കേറിയ റോഡിനോട് ചേര്‍ന്നുള്ള അപകടക്കെണി ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.
0 Comments