Breaking...

9/recent/ticker-posts

Header Ads Widget

ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി



ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഇന്ധന വില വര്‍ധന പിന്‍വലിക്കുക, ആവശ്യമരുന്നുകളുടെ വില വര്‍ധനവ് തടയുക, കടുത്തുരുത്തി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി തുറന്നു പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഫ്രാന്‍സിസ് തോമസ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്ജ്, പ്രൊഫസര്‍ അഗസ്റ്റ്യന്‍ ചിറയില്‍, ലൂയിസ് കുര്യന്‍, പാപ്പച്ചന്‍ വാഴയില്‍, സിറിയക്, അനില്‍, സന്ദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments