Breaking...

9/recent/ticker-posts

Header Ads Widget

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു



നിയന്ത്രണംവിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അപ്പച്ചന്‍ പാറത്തൊട്ടിയിലിനും പാലാ സ്വദേശിയായ വനിതാ ഡോക്ടര്‍ക്കുമാണ് പരിക്കേറ്റത്. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഷട്ടര്‍കവലയ്ക്ക് സമീപം മരങ്ങാട്ടിക്കാല വളവിലാണ് ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്. അപ്പച്ചന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് 5 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. വനിതാ ഡോക്ടര്‍ ഓടിച്ചിരുന്ന കാറിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ പരിക്കില്ലാതെ രക്ഷപെട്ടു. ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments