സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരണയോഗം ഏറ്റുമാനൂരില്‍ നടന്നു. ആഗസ്റ്റ് മാസം 6,7,8 തീയതികളിലാണ് സമ്മേളനം ഏറ്റുമാനൂരില്‍ നടക്കുന്നത്. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി. ബി.ബിനു അധ്യക്ഷനായിരുന്നു. സി.പി.ഐ. കോട്ടയം ജില്ല അസിസ്റ്റന്റ് സെക്രട്ടറി ആര്‍. സുശീലന്‍, സംസ്ഥാന സമിതി അംഗം ലീനമ്മ ഉദയകുമാര്‍, കെ ഐ കുഞ്ഞച്ചന്‍, സി.കെ. ആശ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments