ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു. ഇതോടെ ബസ് സ്‌റ്റേഷനും പരിസര പ്രദേശങ്ങളും ഇരുട്ടിലായി. സ്റ്റേഷനിലേയ്ക്കുള്ള പ്രവേശന വഴികളിലെ കടകള്‍ കൂടി അടച്ചാല്‍ ബസ് സ്റ്റാന്‍ഡും പരിസര പ്രദേശങ്ങളും ഇരുട്ടിലാവും. ഇത് യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. ഹൈമാസ്റ്റ് ലൈറ്റ് തെളിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments