Breaking...

9/recent/ticker-posts

Header Ads Widget

14-കാരനെ അനുനയിപ്പിക്കാന്‍ ചെന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കത്തിവീശി



പ്രണയബന്ധം അവസാനിപ്പിച്ച കാമുകിയെ വകവരുത്താന്‍ ഇറങ്ങിയ 14-കാരനെ അനുനയിപ്പിക്കാന്‍ ചെന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കത്തിവീശി. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നീണ്ടൂരിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. നീണ്ടൂര്‍ സ്വദേശിയായ 10-ാംക്ലാസുകാരന്‍ പ്രണയം നിരസിച്ച  കാമുകിയ കാണാന്‍ കണ്ണൂരിലേയ്ക്ക് പോകാന്‍ വീട്ടുകാരോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാതിരുന്നപ്പോള്‍  അക്രമാസക്തനായ കുട്ടിയെ അനുനയിപ്പിക്കാന്‍ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ കൂടിയായ ഡബ്ല്യുസിപിഒ നിഷ ജോഷി, വീട്ടിലെത്തിയപ്പോള്‍ കുട്ടി പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കത്തി വീശുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാണ് കുട്ടിയെന്നും പ്രണയം തകരാന്‍ കാരണമായത് ഓണ്‍ലൈന്‍ ഗെയിമിനോടുള്ള ഭ്രമമാണെന്നുമാണ് പറയപ്പെടുന്നത്. 




Post a Comment

0 Comments