32 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അംഗന്‍വാടി ടീച്ചര്‍ക്ക് ഏറ്റുമാനൂര്‍ നഗരസഭ യാത്രയയപ്പ് നല്കി. നഗരസഭയിലെ പത്താം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതാം നമ്പര്‍ അംഗന്‍വാടിയിലെ ടീച്ചറായ കെ ആര്‍ രമണിയ്ക്കാണ് യാത്രയയപ്പ് നല്‍കിയത്. വെട്ടിമുകള്‍ ഭരതര്‍സഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അംഗന്‍വാടി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സി ഡി എസ് മെമ്പര്‍ അമ്പിളി ശിവപ്രസാദ്, കൗണ്‍സിലര്‍ സുനിതാ ബിനീഷ് , വിജി ചാവറ, ബിനീഷ് എന്‍.വി, രമ രാജന്‍, ശോഭന ടീച്ചര്‍, തങ്കമ്മ രാമന്‍കുട്ടി, ലതാ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments