ബ്ലഡ് കാന്‍സര്‍ ബാധിച്ച ആറ് വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അതിരമ്പുഴ നിവാസികള്‍ കൈകോര്‍ക്കുന്നു. അതിരമ്പുഴ കീഴേടത്ത് ജസ്റ്റിന്റെയും ജിന്‍സിയുടെയും മകനായ ജെറോമിന്റെ ചികിത്സയ്ക്കായാണ് ധനസമാഹരണം നടത്തുന്നത്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജറോമിന്റെ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. ഭാരിച്ച ചെലവ് താങ്ങാന്‍ നിര്‍ധന കുടുംബത്തിന് കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പൊതുധനസമാഹരണം നടത്തുന്നത്. ചങ്ങനാശേരി പ്രത്യാശ ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തില്‍ ജീവന്‍രക്ഷസമിതി രൂപീകരിച്ചാണ് ധനസമാഹരണം. ധനസമാഹരണത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രി വിഎന്‍ വാസവനും തോമസ് ചാഴിക്കാടന്‍ എംപിയും അതിരമ്പുഴ പള്ളി വികാരി ഫാ ജോസഫ് മുണ്ടകത്തിലും രക്ഷാധികാരികളായി കേന്ദ്രകമ്മറ്റിയും വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തല കമ്മറ്റികളും രൂപീകരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, പി.എന്‍ സാബു, ജോറോയി പൊന്നാറ്റില്‍, ആലീസ് ജോസഫ് , ജെയിംസ് തോമസ് , ജോണ്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments