കോട്ടയം കാരാപ്പുഴ സി.എം.എസ് എല്‍.പി സ്‌കൂളിന്റെ ശതോത്തര കനക ജൂബിലി ആഘോഷ സമാപനം മെയ് 1 ഞായറാഴ്ച നടക്കും. രാവിലെ 11ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സ്മാര്‍ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, കോര്‍പറേറ്റ് മാനേജര്‍ റവ സുമോദ് ചെറിയാന്‍, വിവിധ ജനപ്രതിനിധികള്‍, സംഘനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഷാജി ജേക്കബ് റവ. ജോര്‍ജ്ജ് ചെറിയാന്‍ , ഹെഡ്മിസ്ട്രസ്സ് ജെസ്സി ജേക്കബ് , പി.ടി.എ.പ്രസിഡണ്ട് ശ്രീവാസ് ആര്‍, ദീപു ആന്‍ഡ്രൂസ്, മുഹമ്മദ് ബഷീര്‍, ഏബ്രഹാം. പി. ജോര്‍ജ്ജ്, റോയ്‌സ്. സി. മാണി. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments