കട്ടച്ചിറയില്‍ പാതയോരത്ത് വാകമരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞു തൂങ്ങിയത് അപകട ഭീഷണിയായി. വേനല്‍മഴക്കിടയിലാണ് മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞു തൂങ്ങിയത്. സമീപത്തെ കരിക്ക് കച്ചവടക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കിടങ്ങൂര്‍ എസ്.ഐ ഗോപകുമാറും സംഘവും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയെങ്കിലും ശക്തമായ മഴയില്‍ ഇവര്‍ക്ക് മരത്തില്‍ കയറാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ക്രെയിനുപയോഗിച്ചാണ് അപകടാവസ്ഥയിലായ മരശിഖരങ്ങള്‍ നീക്കം ചെയ്തത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന സംസ്ഥാന പാതയില്‍ ഒടിഞ്ഞു വീഴാറായ മരശിഖരങ്ങള്‍ അപകടഭീഷണിയാവുകയാണ്.
0 Comments