കേരള ജനത കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാലായില്‍ കേരളപ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംഘടിപ്പിച്ച കെ-റെയില്‍ വിരുദ്ധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ളാലം പാലം ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ ഗാന്ധി ദര്‍ശന്‍ വേദി നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹനന്‍, തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, ഹരിതവേദി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ എ.എസ് തോമസ്, വി.സി പ്രിന്‍സ്, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായാ രാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments