എല്‍ഡിഎഫ് നേതൃത്വത്തില്‍ രാമപുരം പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. രാമപുരം പഞ്ചായത്തിന്റെ ഭരണ പരാജയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. വാര്‍ഷിക പദ്ധതി നിര്‍വഹണത്തിലെ അപാകതയും ലൈഫ് മിഷന്‍ തൊഴിലുറപ്പ് പദ്ധതികളെ സംബന്ധിച്ച പരാതികളുമാണ് പ്രതിഷേധത്തിന് കാരണമായത്. രാമപുരം ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രതിഷേധയോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പയസ് രാമപുരം അധ്യക്ഷനായിരുന്നു. ബൈജു പുതിയിയടത്തുചാലില്‍, പിഎം മാത്യു, വി.ജി വിജയകുമാര്‍, സണ്ണി പെരിങ്ങോട്, എംആര്‍ രാജു, ജാന്‍സി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments