Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍



റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനായി വില്ലേജ് തല ജനകീയ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടികളുടെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്കിലെ 34 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണവും, മാടപ്പള്ളി സ്മാര്‍ട് വില്ലേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് അദ്ധ്യക്ഷനായിരുന്നു. അഡ്വ ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി, ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ രാജു, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 44 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ വില്ലേജോഫീസ് കെട്ടിടം നിര്‍മിക്കുന്നത്.




Post a Comment

0 Comments