പാദുവ സെന്റ് ആന്റണീസ് പള്ളിയില്‍ വി അന്തോനീസിന്റെയും വി. സെബസ്റ്റിയാനോസിന്റെയും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. രാവിലെ തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത് വികാരി ഫാ. ജോസഫ് വെട്ടത്തേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആഘോഷമായ സുറിയാനി കുര്‍ബാന നടന്നു. ഫാ അഗസ്റ്റിന്‍ കണ്ടത്തില്‍ കുടിലില്‍ സന്ദേശം നല്കി. ശനിയാഴ്ച വൈകിട്ട് 5ന് നടക്കുന്ന ആഘോഷമായ കുര്‍ബാനയ്ക്ക് റവ. ഡോ ജോസഫ് കടുപ്പില്‍ കാര്‍മികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാള്‍ റാസയ്ക്ക് റവ ഡോ തോമസ് വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ശനിയാഴ്ച വൈകിട്ടും തിരുനാള്‍ ദിവസവും നടക്കുന്ന ചടങ്ങുകള്‍ സ്റ്റാര്‍വിഷന്‍ പ്ലസ് ചാനലിലും യൂട്യൂബ് ചാനലിലും തല്‍സമയം സംപ്രേഷണം ചെയ്യും.
0 Comments