നിരവധി കേസുകളില്‍ പ്രതിയായ പാണ്ടി ജയനെന്ന കൊഴുവനാല്‍ വലിയപറമ്പില്‍ ജയനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, മാനഭംഗശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. പ്രതിയുടെ സഹോദരിയുടെ ഭവനത്തില്‍ കയറി അക്രമം നടത്തിയത് ഉള്‍പ്പെടയുള്ള കേസുകളില്‍ ഇയാളെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. പാലാ സി.ഐ കെ.പി ടോംസണ്‍, എസ്.ഐ എം.ഡി അഭിലാഷ്, എസ്.ഐ ഷാജി സെബാസ്റ്റ്യന്‍, സി.പി.ഒ ജസ്റ്റിന്‍, സുരേഷ്, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments