പി.സി ജോര്‍ജ്ജിനെ യുഎപിഎ ചുമത്തി ജയിലടയ്ക്കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഡിജിപിക്ക് പരാതി നല്‍കിയതായി പിഡിപി സംസ്ഥാന ട്രഷറര്‍ എം.എസ് നൗഷാദ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.സി ജോര്‍ജ്ജിന്റെ ആരോപണം പൊതു സമൂഹം ആശങ്കയോടെയാണ് കാണുന്നതെന്നും, വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പി.സി ജോര്‍ജ്ജിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.എസ് നൗഷാദ് ആവശ്യപ്പെട്ടു.
0 Comments