Breaking...

9/recent/ticker-posts

Header Ads Widget

ഫിസിക്കലി ഹാന്‍ഡികാപ്പ്ഡ് പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ 15-ാമത് വാര്‍ഷികാഘോഷങ്ങള്‍



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഫിസിക്കലി ഹാന്‍ഡികാപ്പ്ഡ് പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ 15-ാമത് വാര്‍ഷികാഘോഷങ്ങള്‍ നടന്നു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ രശ്മി മോഹനെ ചടങ്ങില്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അസോസ്സിയേഷന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസ്, സെക്രട്ടറി സജി ചാക്കോ, ട്രഷറര്‍ എം.വി ഫിലിപ്പ്, അഡ്വ ജോഷി ജേക്കബ്, അഡ്വ ജെയ്‌മോന്‍ തങ്കച്ചന്‍, പഞ്ചായത്തംഗങ്ങളായ ഇ.എം ബിനു, പി.ജി സുരേഷ്, കെ.ജി വിജയന്‍, സനല്‍കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭിന്നശേഷി സമൂഹവും അനുബന്ധ നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. ചികിത്സാ ധനസഹായ വിതരണം പഞ്ചായത്തംഗം തോമസ് മാളിയേക്കല്‍ നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂളിനു സമീപമാണ് യോഗം നടന്നത്.  കിടങ്ങൂര്‍ പഞ്ചായത്തിലെ അംഗപരിമിതരുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനും, ആനുകൂല്യങ്ങളും, നിയമ സംരക്ഷണവും ലഭ്യമാക്കുന്നതിനും വേണ്ടി  പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫിസിക്കലി ഹാന്‍ഡികാപ്പ്ഡ് പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍.




Post a Comment

0 Comments