പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. വികാരി ഫാ എ.വി വര്‍ഗീസ് ആറ്റുപുറം കൊടിയേറ്റ് നിര്‍വഹിച്ചു. വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ് പുതുപ്പള്ളി എറികാട് കരകളില്‍ നിന്നും കൊടിമരങ്ങള്‍ പള്ളിയിലെത്തിച്ചത്. ഫാ അലക്‌സ് മാത്യൂസ്, ഫാ എബ്രാഹം ജോണ്‍, ട്രസ്റ്റിമാരായ വിഎ പോത്തന്‍ സാബു മാര്‍ക്കോസ്, അഖില്‍ മാത്യു ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments