രാമപുരം പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി വിഹിതം പാഴാക്കിയെന്ന എല്‍ഡിഎഫ് ആരോപണം അടിസ്ഥാന രഹിതമാണെന്നും 1 രൂപ പോലും പഞ്ചായത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്നും പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതു വിഭാഗത്തിലും എസ്.സി എസ്ടി മേഖലയിലും റോഡ് വികനത്തിലും 95 ശതമാനത്തിന് മുകളില്‍ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. സെക്രട്ടറിമാരുടെ സ്ഥലം മാറ്റം മൂലം ഉണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അംഗങ്ങള്‍ പറഞ്ഞു. മുന്‍ ഭരണസമിതിയിലെ കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ അഴിമതി കയ്യോടെ പിടിച്ചതാണ് ഇപ്പോള്‍ സമരങ്ങള്‍ക്ക് കാരണമായതെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, കെകെ ശാന്താറാം, സൗമ്യ സേവ്യര്‍, മനോജ് ജോസഫ്, ലിസമ്മ മത്തച്ചന്‍, ആല്‍ബിന്‍ അലക്‌സ്, റോബി തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments