നവീകരണം പൂര്‍ത്തീകരിച്ച കോട്ടയത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി റോഡ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. 2.9 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് റോഡ്, മുട്ടമ്പലം നാഗമ്പടം റോഡ്, എംസി റോഡ് എല്‍ബിഎസ് കണക്ടിംഗ് റോഡ് എന്നിയുടെ നവീകരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ശാസ്ത്രി റോഡ് ബസ് ബേയ്ക്ക് സമീപം നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വിഎന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ സിന്‍സി പാറയില്‍, എക്‌സി. എന്‍ജീനീയര്‍ ശ്രീലേഖ, അസി. എക്‌സി. എന്‍ജിനീയര്‍ ജോസ് രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments