Breaking...

9/recent/ticker-posts

Header Ads Widget

എസ്എസ്‌കെ പദ്ധതികളുടെ ഉദ്ഘാടനവും എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള അനുമോദനയോഗവും



പാലാ സൗത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ  എസ്എസ്‌കെ പദ്ധതികളുടെ  ഉദ്ഘാടനവും എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള അനുമോദനയോഗവും സ്‌കൂള്‍ ഹാളില്‍ നടന്നു എസ് എസ് കെ പദ്ധതി നിര്‍മ്മിതികളുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയും സ്‌പെന്‍സര്‍വാളിന്റെ  ഉദ്ഘാടനം ചെയര്‍പേര്‍സണ്‍ സിജി പ്രസാദും നിര്‍വഹിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍ ലിസികുട്ടി മാത്യു അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീകല എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കളായ കുട്ടികളെ മൊമെന്റോ നല്‍കി ആദരിച്ചു. രാജ് കുമാര്‍ കെ , സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ജി ബിന്ദു, പിടിഎ പ്രസിഡന്റ് രണ്‍ദീപ്, സോണി അഗസ്റ്റിന്‍, സുമിത അശോക്, ആര്‍ച്ച രഞ്ജിത്ത് എന്നിവരും രക്ഷകര്‍ത്താക്കളും സംബന്ധിച്ചു.




Post a Comment

0 Comments