ഹിന്ദി പരീക്ഷയും എളുപ്പമായതിന്റെ സന്തോഷത്തിലായിരുന്നു എസ്എസ്എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍. മലയാളം ഇംഗ്ലീഷ് ഹിന്ദി പരീക്ഷകള്‍ കഴിഞ്ഞപ്പോള്‍ 3 വിഷയങ്ങളും നന്നായി എഴുതാന്‍ കഴിഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 40 മാര്‍ക്കിന്റെ ഹിന്ദി പരീക്ഷ പതിനൊന്നരയോടെ അവസാനിച്ചപ്പോള്‍ രാഷ്ട്രഭാഷ പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നുവെന്നായിരുന്നു കുട്ടികളുടെ അഭിപ്രായം. കോവിഡ് മൂലം ക്ലാസുകള്‍ നഷ്ടപ്പെട്ടപ്പോള്‍ പരീക്ഷ വിഷമമാകുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഓരോ പരീക്ഷയും നന്നായി എഴുതാന്‍ കഴിയുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
0 Comments