സോഷ്യല്‍ സയന്‍സും നന്നായി എഴുതാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തോടെയാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളിന് പുറത്തിറങ്ങിയത്. ഭാഷാ വിഷയങ്ങളുടെ പരീക്ഷയ്ക്ക് ശേഷമെത്തിയ സോഷ്യല്‍ സയന്‍സ് പരീക്ഷ മോഡല്‍ പരീക്ഷയേക്കാളും എളുപ്പമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. രണ്ടരമണിക്കൂര്‍ കൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ കഴിഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതുവരെയുള്ള പരീക്ഷകള്‍ നന്നായി എഴുതാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തോടെ കണക്ക് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. വിഷുവിനും ഈസ്റ്ററിനും ശേഷം തിങ്കളാഴ്ചയാണ് അടുത്ത പരീക്ഷ.
0 Comments