Breaking...

9/recent/ticker-posts

Header Ads Widget

വിളക്കുമാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ രക്തദാന ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും നടന്നു.



വിളക്കുമാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ രക്തദാന ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ആരോഗ്യ വകുപ്പ്, പാലാ ബ്ലഡ് ഫോറം, ജനമൈത്രി പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാണി സി കാപ്പന്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെന്റ് സേവ്യേഴ്‌സ് പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അദ്ധ്യക്ഷനായിരുന്നു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ റ്റ്വിങ്കിള്‍ പ്രഭാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് പാണ്ടിയാംമാക്കല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പഞ്ചായത്തംഗം സോജന്‍ തൊടുകയില്‍, പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റിയന്‍, ഹെഡ്മാസ്റ്റര്‍ ഷാജിമോന്‍ എം.ടി, ജനമൈത്രി സി.ആര്‍.ഒ എ.റ്റി ഷാജിമോന്‍, പാലാ ബ്ലഡ്‌ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments