കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണധ്വജ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ആധാരശിലാസ്ഥാപനം നടന്നു. പഴയ കൊടിമരം പൊളിച്ചുമാറ്റിയ ശേഷമാണ് ആധാരശില സ്ഥാപിച്ചത്. മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗം പിഎന്‍ തങ്കപ്പന്‍, അസി. കമ്മീഷണര്‍ വി കൃഷ്ണകുമാര്‍, ഡപ്യൂട്ടി കമ്മീഷണര്‍ കെ ശ്രീകല, പി.എസ് പ്രകാശ്, ജി.എസ് ബൈജു, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടിആര്‍ ശ്രീകുമാര്‍, സെക്രട്ടറി പി.റ്റി വേണു തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്ന ചടങ്ങില്‍ സ്വര്‍ണധ്വജത്തിനായുള്ള തേക്കുമരം ഭക്തജനങ്ങള്‍ തോളിലേറ്റി പ്രദിക്ഷണംവെച്ച് ആധാരശിലയില്‍ സ്ഥാപിക്കും. ആധാരശിലാസ്ഥാപന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുക്കും. ചടങ്ങുകള്‍ രാവിലെ 8 മുതല്‍ സ്റ്റാര്‍വിഷന്‍ പ്ലസ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യും.
0 Comments