എ.ഐ.ടി.യു.സി യുടെ നേതൃത്വത്തില്‍ പാലായില്‍ മെയ്ദിന റാലിയും പൊതു സമ്മേളനവും നടത്തി. പാലാ തെക്കേക്കരയില്‍ നിന്നുമാരംഭിച്ച റാലിയില്‍ നൂറുകണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കലാരൂപങ്ങളും വാദ്യമേളങ്ങളും റാലിക്ക് കൊഴുപ്പേകി. റാലി സ്റ്റേഡിയം ജംഗ്ഷനില്‍ സമാപിച്ചു. ളാലം ജംഗ്ഷനില്‍ നടന്ന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും, കോര്‍പ്പറേറ്റുകളെ സഹായിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഉദയഭാനു പറഞ്ഞു. തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യമൊട്ടാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അഡ്വ തോമസ് വി.റ്റി അദ്ധ്യക്ഷനായിരുന്നു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, പി.കെ ഷാജകുമാര്‍, പയസ് രാമപുരം, എന്‍ സുരേന്ദ്രന്‍, സിബി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments