അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനവാസകേന്ദ്രങ്ങളിലും, ജലസ്രോതസ്സുകളിലും ടാങ്കര്‍ ലോറികളില്‍ എത്തിച്ച കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ നടപടി വേണമെന്നാവശ്യം. കക്കൂസ് മാലിന്യവുമായി എത്തിയ ടാങ്കര്‍ ലോറി മാലിന്യം പുറന്തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറും അടക്കം, ഉന്നത അധികൃതര്‍ക്ക് പഞ്ചായത്ത് പരാതി കൈമാറിയിട്ടുണ്ട്. ഈ വിഷയത്തില്‍ ശക്തമായ നടപടി വേണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ആരോഗ്യമേഖലയ്ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല പറഞ്ഞു. ശുചിത്വ മിഷന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
0 Comments