ഓട്ടോമൊബൈല്‍ സ്‌പെയര്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം മെയ് 15 ന് ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമ്മേളനം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിനു കെ കണ്ണന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ബിജു കൂപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.കെ തോമസുകുട്ടി , വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഎസ് ബിജു എന്നിവര്‍ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളെകുറിച്ച് വിശദീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ വിനു കെ കണ്ണന്‍, ആന്റണി അഗസ്റ്റിന്‍, രൂപേഷ് രോയി, ഷിജു ജോര്‍ജ്ജ്, രാജേഷ് പാലാ എന്നിവര്‍ സംബന്ധിച്ചു.
0 Comments