ഏറ്റുമാനൂര്‍ നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ബീന ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ബീന ഷാജിയ്ക്ക് മൂന്ന് വോട്ടുകളും എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ അന്‍സുവിന് രണ്ടു വോട്ടുകളും ലഭിച്ചു. ബിജെപി മെമ്പര്‍ അജിശ്രീ മുരളി വിട്ടുനിന്നു. യുഡിഎഫ് പിന്തുണയോടെ കൗണ്‍സിലറായി വിജയിച്ച സുനിത ബിനീഷ് ഈ മാസം 19ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭയുടെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ നയസമീപനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
0 Comments