തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഉമ തോമസ് ചങ്ങനാശേരി പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ജി സുകുമാരന്‍നായര്‍ പിതൃതുല്യനാണെന്നും പി.റ്റി തോമസുമായി ആത്മബന്ധമുള്ളയാണ് അദ്ദേഹമെന്നും ഉമ തോമസ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ഉമ തോമസ് പറഞ്ഞു. എന്‍എസ്എസിന്റേത് സമദൂര നിലപാടാണെന്നും ഉമ അര്‍ഹയാണെങ്കില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കട്ടെയെന്നും ജി സുകുമാരന്‍നായര്‍ പറഞ്ഞു.
0 Comments