Breaking...

9/recent/ticker-posts

Header Ads Widget

നിപ്പ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ്



ബെന്നി ആശംസ സംവിധാനം ചെയ്ത നിപ്പ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ്  മന്ത്രി. വി. എന്‍. വാസവന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂരിലെ ഓഫീസ് അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷാണ് ഓഡിയോ സി ഡി ഏറ്റുവാങ്ങിയത്. പ്രചോദ് ഉണ്ണി, ഷേര്‍ളി രാജ് എന്നിവരുടെ വരികള്‍ക്ക് സുനില്‍ ലാല്‍ ചേര്‍ത്തല ഈണം നല്‍കിയിരിക്കുന്നു.  യേശുദാസ് ,അനില്‍ തമ്മനം സൗമ്യ നിതീഷ് എന്നിവര്‍ പാടിയ ഗാനങ്ങള്‍ വിപണിയിലെത്തിക്കുന്നത്  ഓഡിയോ കമ്പനിയായ ലഹരിയാണ്. ചടങ്ങില്‍ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.




Post a Comment

0 Comments