Breaking...

9/recent/ticker-posts

Header Ads Widget

ചുവര്‍ചിത്രങ്ങളുടെ നിറച്ചാര്‍ത്തൊരുക്കി പാറമ്പുഴ ഹോളിഫാമിലി ഹൈസ്‌കൂള്‍



ചുവര്‍ചിത്രങ്ങളുടെ നിറച്ചാര്‍ത്തൊരുക്കി നവാഗതരെ വരവേല്‍ക്കാന്‍ പാറമ്പുഴ ഹോളിഫാമിലി ഹൈസ്‌കൂള്‍ ഒരുങ്ങി. അക്ഷരമാലയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും സ്‌കൂളിന്റെ ചുവരില്‍ കൗതുക കാഴ്ചയൊരുക്കുകയാണ്. മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് സ്‌കൂളിലെ ബിഎഡ് വിദ്യാര്‍ത്ഥികളാണ് ചുവര്‍ചിത്രങ്ങള്‍ വരച്ചത്. ട്രെയിനിംഗ് സ്‌കൂള്‍ അധ്യാപകരും സ്‌കൂള്‍ അധ്യാപകരും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഷൈജു ഫ്രാന്‍സീസ്, ഫാ മെജിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ 20-ഓളം വിദ്യാര്‍ത്ഥികള്‍ ഒരാഴ്ച കൊണ്ടാണ് ചുവര്‍ ചിത്രങ്ങള്‍ വരച്ചത്. വിദ്യാര്‍ത്ഥി സൗഹൃദ വിദ്യാലയമെന്ന ആശയം മുന്‍നിര്‍ത്തിയാണ് ചുവര്‍ചിത്രങ്ങള്‍ ഒരുക്കി പ്രവേശനോല്‍സവം നടത്തുന്നതെന്ന് ഹെഡ്മിസ്ട്രസ് ജിജിമോള്‍ ആന്റണി പറഞ്ഞു. സ്‌കൂള്‍മാനേജര്‍ ഫാ ജെയിംസ് കുന്നില്‍, ബെറ്റിക്കുട്ടി എന്‍ ജോര്‍ജ്ജ്, പ്രകാശ് ജെ തോമസ്, അനില്‍ സെബാസ്റ്റിയന്‍, ആല്‍ബര്‍ട്ട് എം ജോണ്‍, ഷിജോ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments