പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എം അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസമരം നടത്തി. സൗജന്യമായി കെട്ടു വിറകുകള്‍ നല്‍കിയായിരുന്നു പ്രതിഷേധം. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് റെനി വള്ളികുന്നേല്‍, വിന്‍സ് പേരാലുങ്കല്‍, ശാന്തി പ്രഭാത, ജോയി ഇലഞ്ഞിക്കല്‍ ,അമല്‍ ചാമക്കാല , അഭിലാഷ് തെക്കേതില്‍, തോമസ് പേരാലുങ്കല്‍, സണ്ണി മരങ്ങാട്ടില്‍, ഗിരീഷ് താഴത്തേല്‍, മനോജ് ചാക്കോ, നാരായന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
0 Comments