കേരളത്തിലെ ഏറ്റവും വലിയ വിര്‍ച്ച്വല്‍ യൂത്ത് ഫെസ്റ്റിവലായ രംഗ് 2.0യ്ക്ക് സമാപനമായി. കൈറ്റ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇരുപത് ദിവസത്തോളം നീണ്ടു നിന്ന പരിപാടിയില്‍, നാല് കാറ്റഗറികളിലായി ഇരുന്നുറോളം ഇനങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പാലാ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും, അനുമോദനചടങ്ങും നടന്നു. പാലാ എം. എല്‍. എ മാണി സി കാപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി. സി. തങ്കച്ചന്‍ വിശിഷ്ടാഥിതിയായി. കൈറ്റ്‌സ് കേരള സ്റ്റേറ്റ് ഡയറക്ടര്‍ വിഷ്ണു ഉല്ലാസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹീര പരേഷ്, ഭാഗ്യലക്ഷ്മി, ജയലക്ഷ്മി ജി എന്നിവര്‍ സംസാരിച്ചു. ദേശീയ തലത്തില്‍ അടിസ്ഥാന സൗകര്യ വികസനം, കലാ-സംസ്‌കാരികം, പ്രകൃതി സംരക്ഷണം, തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് കൈറ്റ്‌സ് ഫൗണ്ടേഷന്‍.
0 Comments