കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും പ്രതിവിധികളെ കുറിച്ചുമുള്ള ബോധവല്‍കരണക്ലാസ് കുറിച്ചിത്താനം കെ.ആര്‍ നാരായണ്‍ ഗവ എല്‍.പി സ്‌കൂളില്‍ നടന്നു. പി ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയും മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ സാം സാവിയോ ക്ലാസ് നയിച്ചു. ലൈബ്രറി ഭാരവാഹികളായ അനിയന്‍ തലയാറ്റുപിള്ളില്‍, എന്‍.എസ് നീലകണ്ഠന്‍ നായര്‍, എസ്പി രാജ്‌മോഹന്‍, പഞ്ചായത്ത് അംഗം ജോസഫ് ജോസഫ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments