കേരളത്തിന്റെ വികസനത്തിന് കേന്ദ്രം തടസം സൃഷ്ടിക്കുന്നതായി സികെ ആശ എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പലതരത്തില്‍ തടസം സൃഷ്ടിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. യുഡിഎഫ് കേന്ദ്രത്തിന്റെ നിലപാടിന് അനുകൂലമായ നയമാണ് സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ സിപിഐ ലോക്കല്‍ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പി എന്‍ നാരായണന്‍ നായര്‍ അനുസ്മരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. സിപിഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം സിബി ജോസഫ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോര്‍ജ് , ഡോ ദീപു ജോസ് സെബാസ്റ്റ്യന്‍, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, കിസ്സാന്‍ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, സിപിഐ ജില്ല കൗണ്‍സില്‍ അംഗം പി കെ ഷാജകുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സന്ധ്യ ആര്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments