ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ കോംപ്ലക്‌സിന് സമീപം അപകടക്കെണി ഒരുക്കിയിരുന്ന കുഴി അടച്ചു. മഴവെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പെടുന്ന സാഹചര്യം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ വേഗത്തില്‍ കുഴിയടയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഓടികളില്ലാതെ അശാസ്ത്രീയമായി റോഡ് നിര്‍മിച്ചതുമൂലം മഴവെള്ളം ഒഴുകിപോകാന്‍ കഴിയാതെ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് ഇവെടെയുള്ളത്. ഓടകള്‍ നിര്‍മിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയരുകയാണ്.
0 Comments