കോതനല്ലൂര്‍ ചാമക്കാല റോഡില്‍ റെയില്‍വേ ഗേറ്റിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് കാല്‍നട യാത്രക്കാരെയും വാഹന യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. തുടര്‍ച്ചയായ മഴയില്‍ റോഡ് ചെളിക്കുളമായി മാറിയതും കുഴികള്‍ തിരിച്ചറിയാന്‍ കഴിയാത്തതും അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റെയില്‍വേ പാളത്തോട് ചേര്‍ന്നഭാഗം കുഴിച്ചിരുന്നു. റോഡില്‍ കിടന്ന മണ്ണും ചെളിയും കനത്ത മഴയില്‍ റോഡിലേക്ക്തന്നെ ഒലിച്ചിറങ്ങുകയും ചെയ്തു. ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് വെള്ളക്കെട്ടിനു പ്രധാന കാരണം. ഇതോടെ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന ഭാഗം കടന്നുപോകുവാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടേണ്ട സ്ഥിതിയിലാണ്.
0 Comments